Most of the loss of children at Gorakhpur's BRD Medical college hospital over the past five days are not due to encephalitis, the hospital's own medical records reveal.
രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ പൊള്ളുന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിയ ഗോരഖ്പൂര്‍ ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന കൂടുതല്‍ കണക്കുകള്‍ പുറത്ത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മരണകേന്ദ്രമാണ് ഗോരഖ്പൂര്‍ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. മസ്തിഷ്‌കജ്വരം ബാധിച്ച് 2017ല്‍ ഇവിടെ പ്രവേശിപ്പിച്ച നാലിലൊരു കുട്ടി വീതം മരിച്ചെന്നാണ് കണക്ക്. ബിആര്‍ഡി ആശുപത്രിയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും രേഖകള്‍ വിശകലനം ചെയ്ത ദേശീയ മാധ്യമമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.